വാട്സ്ആപ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
Monday, October 5, 2015 7:53 AM IST
കുവൈത്ത്: യുവത കാലത്തിന്റെ വെളിച്ചമാവുക എന്ന കാമ്പയിനോടനുബന്ധിച്ച് യൂത്ത് ഇന്ത്യ വാട്സ് ആപ് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 'സമൂഹ പുനര്‍ നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക്' എന്നതാണു പ്രസംഗ വിഷയം. പ്രായ ഭേദമന്യേ ഏതൊരു മലയാളിക്കും മത്സരത്തില്‍ പങ്കെടുക്കാം.

മത്സരാര്‍ഥി പരമാവധി അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള വോയിസ് ക്ളിപ്പുകളായാണ് എന്‍ട്രികള്‍ വാട്സ് ആപ് ചെയ്യേണ്ടത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അനുവദിക്കുകയുള്ളൂ. വോയിസ് ക്ളിപ്പുകള്‍ അയയ്ക്കേണ്ട നമ്പര്‍ 50388493. ക്ളിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 ആണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നു സംഘാടകര്‍ അറിയിച്ചു.