സംസ്കൃതി അബുഹമൂര്‍ യൂണിറ്റ് ഓണം ആഘോഷിച്ചു
Monday, October 5, 2015 7:52 AM IST
ദോഹ: സംസ്കൃതിയുടെ അബുഹമൂര്‍ യൂണിറ്റിന്റെ ഓണാഘോഷം ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ചു.

കേന്ദ്ര എക്സിക്യുട്ടീവ് അംഗവും ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് പ്രസിഡന്റുമായ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, പ്രസിഡന്റ് എ.കെ. ജലീല്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍, ട്രഷറര്‍ ശിവാനന്ദന്‍, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രന്‍, പി.എന്‍. ബാബുരാജന്‍, ശശിധരന്‍ കാനാമഠത്തില്‍, പി. വിജയകുമാര്‍, പ്രഭ മധുസൂദനന്‍, ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.