'സഞ്ജീവനി 2015' പോസ്റര്‍ പ്രകാശനം ചെയ്തു
Monday, October 5, 2015 7:49 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസിസമാജം കുവൈത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച സൌജന്യ ഹീമോ ഡയാലിസ് യുണിറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തങ്ങള്‍ക്കു തുടക്കം കുറിക്കുന്ന 'സഞ്ജീവനി 2015' ന്റെ പോസ്റര്‍ പ്രകാശനം കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്തിന്റെ ചെയര്‍മാനുമായ ഡോ. നാരായന്‍ നമ്പൂതിരി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ലാജി ജേക്കബിനു നല്‍കി പ്രകാശനം ചെയ്തു.

പ്രസിഡന്റ് ജോര്‍ജ് വൈരമണ്‍, ജനറല്‍സെക്രട്ടറി ജോയ് കരവാളൂര്‍, വൈസ് പ്രസിഡന്റ് സലിം രാജ്, സുവനീര്‍ കണ്‍വീനര്‍ അലക്സ് മാത്യു, റെജി പട്ടാഴി എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍