സ്കോട്ട് കെല്‍ബി അന്താരാഷ്ട്ര ഫോട്ടോവാക്ക് സംഘടിപ്പിച്ചു
Monday, October 5, 2015 7:48 AM IST
കുവൈത്ത്: സ്കോട്ട് കെല്‍ബിയുടെ ഒക്ടോബര്‍ മൂന്നിനു നടന്ന എട്ടാമത് അന്താരാഷ്ട്ര ഫോട്ടോവാക്കിനു കുവൈത്തില്‍നിന്നു നിരവധി ആളുകള്‍ പങ്കെടുത്തു. കുവൈത്തിലെ ഫോട്ടോഗ്രാഫിയുടെ പ്രമുഖ പ്രമോട്ടര്‍മാരായ എഝ8 ന്റെ ആഭിമുഖ്യത്തിലാണു പരിപാടി അരങ്ങേറിയത്.

ശനി വൈകുന്നേരം 4.30 നു കുവൈത്തില്‍ താമസക്കാരായ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്‍പതോളം ഫോട്ടോഗ്രാഫര്‍മാര്‍ കുവൈത്ത് ടവറിനു അടുത്തുള്ള ആപ്പിള്‍ ബീസ് റസ്ററന്റില്‍ ഒത്തുകൂടി.

സാധാരണ ഫോട്ടോവാക്കുകളില്‍നിന്ന് വ്യത്യസ്തമായി ഒത്തുചേരുക, സൌഹൃദം സ്ഥാപിക്കുക, നല്ല ചിത്രങ്ങള്‍ എടുക്കുക എന്ന ഒരു തീം എഝ8 മുമ്പോട്ടുവയ്ക്കുകയും വാക്ക് ലീഡര്‍മാരായ ഷഹീര്‍ രായംസ്, ബിനു എന്നിവര്‍ പങ്കെടുത്തവരുമായി ചര്‍ച്ച നടത്തുകയും ഫ്രീ സ്റൈല്‍ ഫോട്ടോഗ്രാഫി, നാച്വറല്‍ ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിംഗ് ഫോട്ടോഗ്രാഫി, പാനിംഗ് ഫോട്ടോഗ്രാഫി, ബ്ളൂഹവെര്‍ ലോംഗ് എക്സ്പൊഷര്‍ തുടങ്ങിയ ഫോട്ടോ സെഷനുകള്‍ ഉള്‍പ്പെടുത്തി പരിപാടിക്കു മാറ്റുകൂട്ടി.

നിക്കോണ്‍ കുവൈത്താണു പരിപാടിക്കു ലോക്കല്‍ സപ്പോര്‍ട്ട് നല്‍കിയത്. പ്രമുഖ കുവൈത്തി ഫോട്ടോഗ്രാഫര്‍ മാജെദ് സുല്‍ത്താന്‍ അല്‍ സബി പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

2007ല്‍ ആരംഭിച്ച സ്കോട്ട് കെല്‍ബി ഫോട്ടോവാക്കില്‍ കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി തുടക്കക്കാര്‍ മുതല്‍ പ്രഫഷണല്‍ ലെവല്‍ വരെയുള്ള 30,000 ലധികം ഫോട്ടോഗ്രാഫര്‍മാര്‍ ഒത്തു ചേര്‍ന്നിരുന്നു.

’ംമഹസ ംശവേ മ ുൌൃുീലെ’ എന്ന തലേക്കെട്ടോടെ, ഈ വര്‍ഷം കെനിയയിലെ അനാഥരുടെ ഉന്നമനത്തിനുവേണ്ടി ഫോട്ടോ വാക്കില്‍ പങ്കെടുക്കുന്നവര്‍ ഒരു ഡോളര്‍ വീതം സംഭാവന നല്‍കാനും തീരുമാനിച്ചു.

പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ ഫേസ്ബുക്, ട്വിറ്റര്‍, ഫ്ളിക്കര്‍ സൈറ്റുകളില്‍ #ംംും2015 എന്ന ഹാഷ് ടാഗോടുകൂടി പബ്ളിഷ് ചെയ്യാനും അതുമൂലം കെല്‍ബിവണ്‍ നടത്തുന്ന ഫോട്ടോഗ്രാഫി കോണ്‍ടെസ്റിലേക്കു പങ്കെടുക്കാനും വേല അറീയല ജവീീവീുെ ഘശഴവൃീീാേ ഇഇ യീീസ ളീൃ ഉശഴശമേഹ ജവീീഴൃമുവലൃ എന്ന കെല്‍ബി പബ്ളിഷേഴ്സിന്റെ ബുക്ക് കരസ്ഥമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍