അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് രക്തദാന ക്യാമ്പ് ഒക്ടോബര്‍ എട്ടിന്
Monday, October 5, 2015 7:48 AM IST
അബുദാബി: സീറോ മലബാര്‍ യുവജനങ്ങളുടെ സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ രണ്ടാമത് വാര്‍ഷികത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ എട്ടിനു വൈകുന്നേരം അഞ്ചു മുതല്‍ അബുദാബി ബ്ളഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന ഈ മഹത്കര്‍മത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടോം ജോസ് 050 9037472, ജിബിന്‍ ഫ്രാന്‍സിസ് 056 9802453.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള