യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു
Monday, October 5, 2015 7:48 AM IST
ദുബായി: വിദ്യാര്‍ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി റിസാല സ്റഡി സര്‍ക്കിള്‍ ജിസിസി തലത്തില്‍ സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവിന്റെ യൂണിറ്റുതല മത്സരങ്ങള്‍ റാഷിദിയ സ്കൂളില്‍ സമാപിച്ചു.

40 ഇനങ്ങളിലായി 50ല്‍ പരം വിദ്യാര്‍ഥികള്‍ മത്സരിച്ച സാഹിത്യോത്സവ് ബഷീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സിദ്ദിഖ് അംജദി അധ്യക്ഷത വഹിച്ചു. ഐസിഎഫ് നേതാക്കളായ അലി മദനി, കെ.എ. യഹ്യ ആലപ്പുഴ, മുസ്തഫ സഖാഫി എന്നിവര്‍ സംബന്ധിച്ചു. അബ്ദുള്‍ ഖാദിര്‍ നിലമ്പൂര്‍, മുഹമ്മദലി പരപ്പന്‍പൊയില്‍, ശിഹാബ് തൂണേരി, അബ്ദുള്‍ ഹകീം അല്‍ഹസനി, അബ്ദുള്‍ റഷീദ് സഖാഫി, എന്‍ജിനിയര്‍ നൌഫല്‍ കുളത്തൂര്‍, എന്‍ജിനിയര്‍ ഷമീര്‍ വയനാട് തുടങ്ങിയര്‍ പ്രതിഭകള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ സിനാന്‍ ബിന്‍ നൌഷാദ് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമത്തില്‍ നടന്ന ഇശല്‍ വിരുന്നിന് ശിഹാബുദ്ദീന്‍ ബാഖവി കാവുമ്പടി, സിയാദ് കൊടുങ്ങല്ലൂര്‍, റയിസ് ഫറോക്ക്, സെയ്ദ് കല്ലാച്ചി എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് മത്സര വിജയികള്‍ മാറ്റുരയ്ക്കുന്ന റാസല്‍ഖോര്‍ സെക്ടര്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ റാഷിദിയയില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.