വാര്‍ഷികം ആഘോഷിച്ചു
Monday, October 5, 2015 7:47 AM IST
അല്‍കോബാര്‍: നവോദയ സാംസ്കാരിക വേദി ഈസ്റേണ്‍ പ്രൊവിന്‍സ് അല്‍കോബാര്‍ യൂണിറ്റിന്റെ പതിനാലാമത് വാര്‍ഷികം ആഘോഷിച്ചു.

നവോത്ഥാന നന്മകളില്‍നിന്നു പുനരുത്ഥാന ജീര്‍ണതകളിലേക്കു മടങ്ങുന്ന കേരളത്തില്‍ വര്‍ഗീയ ഫാസിസത്തിന്റെ വിപത്തുകള്‍ വിതയ്ക്കുന്നവര്‍ക്കെതിരെ പ്രവാസ ലോകത്തും ജാഗ്രത വേണമെന്നു വാര്‍ഷിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത എം. സ്വരാജ് ഓര്‍മപ്പെടുത്തി.

അല്‍കോബാര്‍ ഏരിയ പ്രസിഡന്റ് ഷമല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നവോദയ രക്ഷാധികാരി ആസാദ് തിരൂര്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രസിഡന്റ് സിദ്ദിഖ് കല്ലായ്, നവയുഗം നേതാവ് ഉണ്ണി പൂച്ചെടിയില്‍, ഐഎംസിസി നേതാവ് ഹനീഫ എന്നിവരും നവോദയ കേന്ദ്ര ഏരിയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. സ്വാഗത സംഘം കണ്‍വീനര്‍ മനോഹരന്‍ നായര്‍ സ്വാഗതവും ഏരിയ സെക്രട്ടറി റഹീം മട്ടത്തറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം