സ്വീകരണം നല്‍കി
Monday, October 5, 2015 7:46 AM IST
ദുബായി: ദുബായിയില്‍ ഹൃസ്വ സന്ദര്‍ശനത്തിനായി എത്തിചേര്‍ന്ന മുസ്ലിം ലീഗ് നേതാക്കളായ പി.പി. അസീസ് ഹാജി, തൊടുപുഴ നിയോജകമണ്ഡലം ട്രഷറര്‍ കെ.എച്ച്. അബ്ദുള്‍ ജബാര്‍ എന്നിവര്‍ക്ക് ഇടുക്കി ജില്ലാ കെഎംസിസി സ്വീകരണം നല്‍കി.

കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഏറാമല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി തൊടുപുഴ അധ്യഷത വഹിച്ചു. യോഗത്തില്‍ ഉസ്മാന്‍ തലശേരി, ഷുക്കൂര്‍ ആലുവ, ഷഹീര്‍ കൊല്ലം, ആര്‍. നൌഷാദ്, അഷ്റഫ് പല്ലാരിമംഗലം, സുധീര്‍ വണ്ണപ്പുറം, റസല്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഇരുമ്പുപാലം സ്വാഗതവും താജുദ്ദീന്‍ നെടുമണ്ണില്‍ നന്ദിയും പറഞ്ഞു.