ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു
Monday, October 5, 2015 4:14 AM IST
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്ടോബര്‍ രണ്ടിനു ആചരിച്ചു. സ്കോക്കിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ മറ്റ് റീജിയണല്‍ ഭാരവാഹികളായ സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, നാഷണല്‍ കമ്മിറ്റിയംഗം ബിജി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ജോര്‍ജ് മാത്യു, രഞ്ജന്‍ ഏബ്രഹാം, ഷിബു അഗസ്റിന്‍, ഫിലിപ്പ് പവ്വത്തില്‍, മനു മാത്യു, സന്തോഷ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. സണ്ണി വള്ളിക്കളം തന്റെ ആമുഖ പ്രസംഗത്തില്‍ ഗാന്ധിജിയെ സ്മരിക്കുകയുണ്ടായി. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം