ഹാന്‍സ് ഡീറ്റര്‍ പോഷ് ഫോക്സ് വാഗന്റെ പുതിയ ചെയര്‍മാന്‍
Saturday, October 3, 2015 8:41 AM IST
ബര്‍ലിന്‍: ഹാന്‍സ് ഡീറ്റര്‍ പോഷിനെ ഫോക്സ് വാഗന്‍ പുതിയ ചെയര്‍മാനായി നിയോഗിച്ചു. ഇതുവരെ കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

മലിനീകരണ വിവാദത്തില്‍ അകപ്പെട്ട കമ്പനിക്ക് ലോകത്തിനു മുമ്പില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്െടടുക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് പുതിയ നേതൃത്വത്തിനുള്ളത്. ഇതിനായി പുതിയ സിഇഒ മത്യാസ് മുള്ളര്‍ക്കും ഒപ്പം പോഷിനും കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

എന്നാല്‍, ദീര്‍ഘകാലമായി കമ്പനിയുടെ തലപ്പത്തു പ്രവര്‍ത്തിക്കുന്ന ഒരാളെ ചെയര്‍മാനായി നിയോഗിച്ചതില്‍ അപാകതയുണ്ടെന്നും ആരോപണം ഉയരുന്നു. ഇപ്പോഴത്തെ വിവാദങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പങ്ക് പോഷിനും ഉണ്ടാകാം എന്നതിനാലാണത്.

കമ്പനിയുടെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ മത്യാസ് മ്യുള്ളര്‍ കമ്പനിയുടെ നഷ്ടമുഖം തിരിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍