പത്താം തരം തുല്യതാ കോഴ്സ്: 15 വരെ അപേക്ഷിക്കാം
Saturday, October 3, 2015 8:37 AM IST
ദുബായി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തില്‍ ദുബായി കെഎംസിസിയില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷക്കുള്ള (2015-16)ലെ നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15 വരെയാക്കി. ഔപചാരിക വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാതെ പോയവര്‍ക്കും അപൂര്‍ണമായി പഠനം നിര്‍ത്തേണ്ടി വന്നവരുമായ പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിനു ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് രജിസ്റര്‍ ചെയ്യണമെന്ന് കെഎംസിസി മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

പഠിതാക്കള്‍ക്കുള്ള സമ്പര്‍ക്ക പഠന ക്ളാസുകള്‍ കെഎംസിസിയില്‍ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 7152021, 04 2727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍