അങ്കുര-2015 ന് തിളക്കമേകി മലയാളിത്തനിമയും
Saturday, October 3, 2015 6:15 AM IST
ബംഗളൂരു: കര്‍ണാടക നൃത്തകലാ പരിഷത്ത്, കര്‍ണാടക സംഗീത നൃത്ത അക്കാദമിയുടെ സഹകരണത്തോടെ മാണ്ഡ്യ കൃഷ്ണരാജ വൊഡയാര്‍ കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന അങ്കുര-2015 യുവ നൃത്തോത്സവത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്‍മാര്‍ക്കൊപ്പം മോഹിനിയാട്ടമവതരിപ്പിക്കാന്‍ മലയാളി കലാകാരികള്‍ക്ക് അവസരം ലഭിച്ചു. കേരളസമാജം യുവജനോത്സവത്തിലെ കലാതിലകം വി.കെ. ശ്രീദേവി, ദീപ ഗോപിനാഥ് എന്നിവരാണു യുവ നൃത്തോത്സവത്തില്‍ പങ്കെടുത്തത്.

മൈസൂരു നൃത്ത്യാലയ ട്രസ്റ് ചെയര്‍പേഴ്സണ്‍ ഡോ. തുളസി രാമചന്ദ്ര മുഖ്യാതിഥിയായി. ചടങ്ങില്‍ മലയാളിയും കലാഞ്ജലി നൃത്ത വിദ്യാലയം അധ്യാപികയുമായ നമിത ബാലഗോപാലിനെ ആദരിച്ചു.