ഗാന്ധി ജയന്തിദിന ആഘോഷവും പുകവലി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ചു
Saturday, October 3, 2015 6:10 AM IST
ജിദ്ദ: ഗാന്ധിജിയെ വധിച്ചവരുടെ അനുയായികളാണ് ബീഫ് കഴിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നതെന്ന് ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ കമ്മിറ്റിയുടെ ഗാന്ധി ജയന്തി ദിന ആഘോഷ പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

സസ്യാഹാര പ്രേമിയായിരുന്ന ഗാന്ധിജി ഒരിക്കലും മാംസാഹാരം കഴിച്ചിരുന്നവരെ വെറുത്തിരുന്നില്ല. സംഘപരിവാറിന്റെ തോഴന്‍മാരുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍നിന്നും ഏറ്റവും അധികം ബീഫ് കയറ്റി അയയ്ക്കുന്നത്. അതിനൊരു നിയന്ത്രണം പോലും ഏര്‍പ്പെടുത്താത് ബീഫ് നിരോധനം നടത്തി മത സ്പര്‍ധ ഉണ്ടാക്കുവാനാണ് ഇക്കുട്ടര്‍ ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിച്ചു നിര്‍ത്തി അധികാരം തുടര്‍ന്നു കൊണ്ടുപോകുവാനുള്ള ഹീനശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അവര്‍ പറഞ്ഞു.

ഗാന്ധിജിയുടെ ആഗ്രഹമായിരുന്ന സമ്പൂര്‍ണ മദ്യ നിരോധനത്തിലേയ്ക്ക് കേരളത്തെ നയിക്കുന്നതിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന ശ്രമങ്ങളെ പ്രവാസി സമുഹം പിന്തുണയ്ക്കണമെന്നും ഇതിലേയ്ക്കായി ഗാന്ധി ജയന്തി ദിനത്തില്‍ അവശേഷിക്കുന്ന മദ്യഷാപ്പുകളില്‍ പത്തു ശതമാനം കൂടി പൂട്ടുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി റിസയുടെ ഡോക്യുമെന്ററിയും പോസ്ററുകളുടെയും പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ഗ്ളോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം. ഷരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. റിസ പ്രധിനിധി കരുണാകരന്‍ പിള്ള, അബ്ദുറഹീം ഇസ്മായില്‍, അലി തേക്കുതോട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് രാജശേകാരന്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സക്കീര്‍ ഹുസൈന്‍ എടവണ്ണ, നൌഷാദ് അടൂര്‍, തക്ബീര്‍ പന്തളം, മുജീബ് തൃത്താല, ശ്രിജിത്ത് കണ്ണൂര്‍, സഹീര്‍ മാഞ്ഞാലി കുഞ്ഞി മുഹമ്മദ് കോടശേരി, അനില്‍കുമാര്‍ പത്തനംത്തിട്ട, പി.കെ. ബഷീര്‍ അലി, ശ്രുതസേനനന്‍ കളരിക്കല്‍, അസിസ് ബാലുശേരി റിസ കോഓര്‍ഡിനേറ്റര്‍ പി.കെ. ബിഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍