മന്ത്രി വി.എസ് ശിവകുമാറിന് സ്വീകരണം നല്‍കി
Saturday, October 3, 2015 3:07 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളാ ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന് ഒക്ടോബര്‍ ഒന്നാം തീയതി ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ വച്ച് സ്വീകരണം നല്‍കി.

ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കെ. ജോസഫ്, ന്യൂജേഴ്സി ചാപ്റ്റര്‍ ചെയര്‍മാന്‍ ടി.എസ് ചാക്കോ, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം