ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം
Saturday, October 3, 2015 3:06 AM IST
മയാമി: പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന 'അഭിഷേകാഗ്നി ധ്യാനം' ഡിസംബര്‍ 26 മുതല്‍ 29 വരെ ഓര്‍ലാന്റോയില്‍ വച്ചു നടത്തപ്പെടുന്നു. നാലു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും, ഫാ. സോജി ഓലിക്കലും, ഫാ. സാജു ഇലഞ്ഞിയിലും, ഫാ. സൈമണ്‍ കല്ലടയും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ടീം അംഗങ്ങളുമാണ്. ഓര്‍ലാന്റോ അല്‍റ്റാമോണ്ടിലുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ് (ഒശഹീി ഛൃഹമിറീ/അഹമാീിേലേ ടുൃശിഴ 350 ചീൃവേഹമസല, ആഹ്റ, എഹീൃശറമ 32701) ശുശ്രൂഷകള്‍ നടക്കുന്നത്.

മുതിര്‍ന്നവര്‍ക്കു മലയാളത്തിലും പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള സീനിയര്‍ യൂത്തിനും, 12 മുതല്‍ 17 വയസുവരെയുള്ള യൂത്തിനും, ആറു വയസുമുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ളീഷിലുമാണ് ധ്യാനം നടക്കുക.

ധ്യാനത്തിനു സീറ്റ് ബുക്ക് ചെയ്യുവാന്‍ സെഹിയോന്‍ യുഎസ്എ ഡോട്ട് ഓആര്‍ജി (ലെവശീിൌമെ.ീൃഴ) വഴി ഓണ്‍ലൈന്‍ ആയും, രജിസ്ട്രേഷന്‍ ടീം വഴിയും ബുക്ക് ചെയ്യുവാന്‍ കഴിയും. ആദ്യം രജിസ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന.

ധ്യാനത്തിനു വിമാനമാര്‍ക്ഷം വരുന്നവര്‍ക്ക് ഓര്‍ലാന്റോ എയര്‍പോര്‍ട്ടില്‍ നിന്ന് ധ്യാന കേന്ദ്രത്തിലേക്കും, തിരിച്ചും സൌജന്യയാത്രാസൌകര്യം ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 26-നു ശനിയാഴ്ച മൂന്നിനു ആരംഭിക്കുന്ന ധ്യാനം 29-നു ഉച്ചയോടുകൂടി സമാപിക്കും.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കുടുംബ നവീകരണ വര്‍ഷാചരണത്തിന്റെ സമാപനത്തില്‍ നടക്കുന്ന ഈ അഭിഷേകാഗ്നി ധ്യാനം വഴി അനേകം കുടുംബങ്ങള്‍ നവീകരിക്കപ്പെടുവാന്‍ ഇടയാകുമെന്ന് ഈ ധ്യാനം ക്രമീകരിക്കാന്‍ നേതൃത്വം കൊടുക്കുന്ന കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീലും, സെഹിയോന്‍ യു.എസ്.എ റിട്രീറ്റ് ടീം അംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍മ്മനിരതരാകുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റോയി തച്ചില്‍ (708 307 0909), ജയ്മോള്‍ ജിജി സെബാസ്റ്യന്‍ (954 604 7092). രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്ക്: റെജിമോന്‍ സെബാസ്റ്യന്‍ (786 340 4142), ജിന്‍സി ജോബിഷ് (561 635 3869), ഷൈനി ആന്റണി (786 991 8153), ഷാജന്‍ കുറുപ്പുമഠം (954 257 8347). യൂത്ത് റിട്രീറ്റ്: ജോണ്‍ പോള്‍ (614 556 2036), അനീഷ് ഫിലിപ്പ് (614 805 5984). ജോയി കുറ്റ്യാനി (സെഹിയോന്‍ മീഡിയ യുഎസ്എ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം