സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഒക്ടോബര്‍ മൂന്നിന്
Friday, October 2, 2015 5:09 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഒക്ടോബര്‍ മൂന്നിനു (ശനി) നടക്കും. ചെംസൈഡ് വെസ്റ് (685 ഹാമില്‍ട്ടണ്‍ റോഡ്) സെന്റ് ക്രേഗ്സ്ലി പ്രൈമറി സ്കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് 3.30നു ഫാ. തോമസ് മണിമലയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും.

ബൈബിള്‍ കലോത്സവം 2015 വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറും.

സെന്റ് അല്‍ഫോന്‍സ പാരിഷ് കൌണ്‍സിലും പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ബാബു മാത്യു 0432274712, സന്തോഷ് മാത്യു 0412083945.

റിപ്പോര്‍ട്ട്: ജോളി കരുമത്തി