ഒഐസിസി കുവൈത്ത് അത്തപൂക്കള മല്‍സരം സംഘടിപ്പിക്കുന്നു
Friday, October 2, 2015 5:06 AM IST
കുവൈത്ത്: ഒഐസിസി നാഷണല്‍ കമ്മിറ്റി വിവിധ ജില്ലകളിലെ ഒഐസിസി പ്രവര്‍ത്തകര്‍ക്കായി അത്തപ്പൂക്കള മഹാമല്‍സരം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) രാവിലെ 8.30ന് ആരംഭിക്കുന്ന അത്തപ്പൂക്കള മത്സരത്തില്‍ ഒഐസിസിയുടെ 14 ജില്ലാ കമ്മിറ്റികള്‍ അവരവരുടെ പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരടങ്ങിയ ടീമാണു ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച്ച് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഒഐസിസിയുടെ ദേശിയ കമ്മിറ്റി തീരുമാനിക്കുന്ന പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലായിരിക്കും മല്‍സരവിജയികളെ തെരഞ്ഞെടുക്കുന്നത്.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ഒഐസിസിയുടെ ട്രോഫി, ഒഐസിസി കുവൈത്ത് കമ്മിറ്റിയുടെ ഓണം ഈദ് മഹാസംഗമം 2015 ന്റെ സാംസ്കാരിക സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ എംപി സമ്മാനിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍