തൃശൂര്‍ ജില്ലാ സൌഹൃദ വേദി ധനസഹായം കൈമാറി
Friday, October 2, 2015 5:04 AM IST
റിയാദ്: സൌദി അറേബിയയിലെ അറിയപ്പെടുന്ന ജീവകാരുന്ന്യ സംഘടനയായ തൃശൂര്‍ ജില്ലാ സൌഹൃദ വേദി മെംബറായിരിക്കേ ഹൃദയാഘാതം മൂലം മരിച്ച തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ സ്വദേശി കുപ്പേരി വീട്ടില്‍ രാമചന്ദ്രന്‍ മരണാനന്തര ധനസഹായം ആയ 2.25 ലക്ഷം രൂപ അദ്ദേഹത്തിന്റെ പത്നി മണി രാമചന്ദ്രന് അബ്ദുള്‍ഖാദര്‍ എംഎല്‍എ കൈമാറി.

കഴിഞ്ഞ 10 വര്‍ഷക്കാലമായി സൌദി അറേബിയയിലെ റിയാദില്‍ അല്‍ അന്ധലുസ് കമ്പനിയില്‍ ജോലിചെയ്യുക ആയിരുന്നു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ സൌഹൃദ വേദി പ്രസിഡന്റ് ജോണ്‍ റാല്‍ഫ് അധ്യഷത വഹിച്ചു. സെക്രട്ടറി മാള മുഹയുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ ധനഞ്ജയ കുമാര്‍ നന്ദിയും പറഞ്ഞു.