വെള്ളിയാഴ്ച സാഹിത്യസല്ലാപത്തില്‍ 'മതവും ലൈംഗികതയും' ചര്‍ച്ച
Friday, October 2, 2015 4:57 AM IST
ഡാളസ്: ഒക്ടോബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയഞ്ചാമതു അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തില്‍ 'മതവും ലൈംഗികതയും' എന്നതായിരിക്കും ചര്‍ച്ചാവിഷയം. പ്രസിദ്ധ ഗ്രന്ഥകാരനും പുരോഗമന ചിന്താഗതിക്കാരനുമായ ചാക്കോ കളരിക്കല്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. മതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാന്‍ താത്പര്യമുള്ള എല്ലവ രെയും അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 സെപ്റ്റംബര്‍ നാലാം തീയതി (വെള്ളിയാഴ്ച) സംഘടിപ്പിച്ച തൊണ്ണൂറ്റിനാലാമതു അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എ.പി.ജെ. അബ്ദുള്‍കലാം അനുസ്മരണം നടത്തി. സിബിഎസ്ഐ സ്കൂളുകളിലെ പ്രമുഖ അധ്യാപികയും അബ്ദുള്‍ കലാമിന്റെ സന്തത സഹചാരിണിയും സുഹൃത്തുമായിരുന്ന ഡോ. ഇന്ദിര രാജനായിരുന്നു പ്രധാന അനുസ്മരണ പ്രഭാഷണം നടത്തിയത്. കലാമിന്റെ ജീവിതത്തിലേയ്ക്കു ഒരു എത്തിനോട്ടം നടത്തുവാന്‍ പ്രസ്തുത അനുസ്മരണ പ്രഭാഷണങ്ങള്‍ വഴി തെളിച്ചു.

ചെറിയാന്‍ കെ. ചെറിയാന്‍, ഡോ. രവിനാഥന്‍, ഡോ. അരവിന്ദാക്ഷന്‍, പ്രഫ. എം.ടി. ആന്റണി, ഡോ. എം.എസ്.ടി. നമ്പൂതിരി, ജോസ് പുല്ലാപ്പള്ളി, ഡോ:തെരേസ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, എ. സി. ജോര്‍ജ്, രാജു തോമസ്, അലക്സ് കോശി വിളനിലം, അലക്സ് മേപ്പിള്‍ടോന്‍, പ്രവീണ്‍ പോള്‍, ടോം എബ്രഹാം, മോന്‍സി കൊടുമണ്‍, മാത്യു നെടുംകുന്നേല്‍, ബാബു തോമസ്, സന്തോഷ് ജി., സജി കരിമ്പന്നൂര്‍, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.പി. ചെറിയാന്‍, ജോസഫ് മാത്യു, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍