ഡാളസില്‍ നാലാമത് ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്
Thursday, October 1, 2015 8:10 AM IST
ഡാളസ്: ടെക്സസിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ളബായ എഫ്സി കരോള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നാലാമത് ടെക്സസ് ഓപ്പണ്‍ കപ്പു സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഒമ്പത്, പത്ത് (വെള്ളി, ശനി) തീയതികളിലായി ഡാളസില്‍ നടക്കും.

ടെക്സസ്, ഒക്ലഹോമ, ഷിക്കാഗോ എന്നിവിടങ്ങളില്‍ നിന്നായി പ്രമുഖ മലയാളി ക്ളബുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വെള്ളി വൈകുന്നേരം നാലിനു ഉദ്ഘാടന മത്സരവും ശനി വൈകുന്നേരം നാലു മുതല്‍ സെമി ഫൈനല്‍, ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും. ഫ്ളഡ് ലൈറ്റ് സൌകര്യമുള്ള കോളനി ടര്‍ണര്‍ സോക്കര്‍ ഫീല്‍ഡാണ് വേദി (5900 ഠൌൃിലൃ ട, ഠവല ഇീഹ്യീി, ഠത 75056).

കായിക പ്രേമികളേവരെയും മത്സരവേദിയിലേക്ക് സ്വാഗതം ചെയുന്നതായി എഫ്സിസി സോക്കര്‍ ക്ളബിന്റെ ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജിനു സഖറിയ (പ്രസിഡന്റ്) 214 763 4841, ഷിബു ഫിലിപ്പ് (സെക്രട്ടറി) 214 603 5153, മന്ജേഷ് ചാക്കോ (ട്രഷറര്‍) 469 258 8688.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍