അജ്ഞതയും അലസതയും വ്യായാമമില്ലായ്മയും പ്രവാസികള്‍ക്കിടയിലെ ഹൃദയാഘാതം വര്‍ധിക്കുന്നു
Thursday, October 1, 2015 8:09 AM IST
റിയാദ്: ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയക്കും അടിമപ്പെട്ട പ്രവാസികള്‍ ആരോഗ്യപരിപാലനത്തില്‍ ഏറെ പിന്നിലാണെന്നും ഭക്ഷണക്രമീകരണത്തിലെ അജ്ഞതയും വ്യായാമമില്ലായ്മയും പ്രവാസികള്‍ക്കിടയിലെ ഹൃദയാഘാതത്തിന്റെ തോത് വര്‍ധിപ്പിച്ചിട്ടുണ്െടന്നും റിയാദിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തില്‍ റിയാദിലെ ഷിഫാ അല്‍ജസീറ പോളിക്ളിനിക്ക് സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ളാസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

ആരോഗ്യഹൃദയാന്തരീക്ഷം എപ്പോഴും എല്ലാവര്‍ക്കും എല്ലായിടത്തും രൂപപ്പെടുത്തിയെടുക്കുന്നതിന്റെ പ്രാധാന്യമെന്ന ആഗോള ഹൃദയസംഘടനയായ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ പ്രമേയത്തിലൂന്നിയാണ് ക്ളാസും ചര്‍ച്ചയും സംഘടിപ്പിച്ചത്. പ്രവാസികള്‍ക്കിടയില്‍ ഹൃദ്രോഗത്തിന്റെ തോതു കൂടാനുള്ള കാരണം അജ്ഞതയും അലസതയുമാണെന്നും സാസ്കാരിക സംഘടനകളും ആരോഗ്യസ്ഥാപനങ്ങളും പ്രവാസികള്‍ക്കിടയിലെ ബോധവത്കരണത്തിനു മുന്നോട്ടു വരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഷിഫ അല്‍ ജസീറ പോളി ക്ളിനിക്കില്‍ നടന്ന ഏകദിന ഹൃദ്രോഗ രോഗ നിര്‍ണയ ക്യാമ്പില്‍ അഞ്ഞൂറിലധികം പേര് പങ്കെടുത്തു. രാവിലെ എട്ടിനു തുടങ്ങിയ ക്യാമ്പ് വൈകുന്നേരം ആറു വരെ നീണ്ടു. വിവിധ ടെസ്റുകള്‍ അടങ്ങുന്ന സ്പെഷല്‍ പാക്കേജ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. ഹൃദ്രോഗത്തിന്റെ സന്ദേശങ്ങള്‍ പ്രവാസി സമൂഹത്തിനു എത്തിക്കുന്നതിന്റെ ഭാഗമായി ആരോഗ്യമുള്ള ഹൃദയം എന്ന വിഷയം ആസ്പദമാക്കി പ്രദര്‍ശനവും നടന്നു. നിരവധി പേര്‍ പ്രദര്‍ശനം കാണാനെത്തി. വൈകുന്നേരം നടന്ന പ്രവാസി സമൂഹത്തിന്നയുള്ള ബോധവത്കരണ ക്ളാസ് ഡോ. അബ്ദുള്‍ അസീസ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഡയറക്ടറും കണ്‍സല്‍ട്ടന്റുമായ ഡോ. ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡോ. സി.എം. കുഞ്ഞി, ഡോ. സുരേഷ്, ഡോ. രാജ്ശേഖര്‍, ഡോ. അഷ്റഫ്, ഡോ. നിയാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും ചെയ്തു. ഹൃദ്രോഗത്തെ കുറിച്ചുള്ള ഡോക്യുമെന്ററിയും നടന്നു. എന്‍ആര്‍കെ ചെയര്‍മാന്‍ ബാലചന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷിഫ അല്‍ ജസീറ ക്ളിനിക് മാനേജര്‍ അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി റിലേഷന്‍ മാനേജര്‍ ശിഹാബ് കൊട്ടുകാട് സ്വാഗതവും പേര്‍സണല്‍ മാനേജര്‍ മൊയ്തു കരുവാന്തൊടി നന്ദിയും പറഞ്ഞു.

കുഞ്ഞിമുഹമ്മദ് പയ്യനാടന്‍, ഉമ്മര്‍ വേങ്ങാട്ട്, അസീസ് പൊന്മുണ്ടം, നുസൈബ, ഫിറോസ്, ജലീല്‍ കോടൂര്‍, ബഷീര്‍ കുന്നക്കാടന്‍, അക്ബര്‍ മരക്കാര്‍, ജാഫര്‍ ഷാലിമാര്‍, അസീസ് കോടൂര്‍, മുനീര്‍ കിളിയണ്ണി, ജാനിഷ്, ദില്‍ഷാദ് വി, ജഫ്നാസ് വി, അഗസ്റിന്‍, അസ്കര്‍, ശാഹിര്‍, യൂസഫ്, ബാവ താനൂര്‍, മന്‍സൂര്‍, റഫീഖ് കാസര്‍ഗോഡ്, അഷ്റഫ് താനൂര്‍, ജൈമോന്‍, മുരളി, നാസര്‍ പാപ്പാട്ട്, മജീദ് കോടൂര്‍, സൈദു വാഴക്കാട്, ഹംസ വാഴക്കാട്, സാദിക്ക്, ഷൈന്‍ ലാല്‍, ബിജു, ഫര്‍സാന, സെബീന മറ്റു വിഭാഗങ്ങളിലെ ജീവനക്കാരും ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍