ചാമ്പ്യന്‍സ് എഫ്സി ജേഴ്സി പ്രകാശനവും കുടുംബ മേളയും സംഘടിപ്പിച്ചു
Thursday, October 1, 2015 8:02 AM IST
കുവൈത്ത്: ചാമ്പ്യന്‍സ് എഫ്സി ജേയ്സി പ്രകാശനവും കുടുംബമേളയും സംഘടിപ്പിച്ചു. മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ളബ് പ്രസിഡന്റ് നെല്‍സണ്‍ അധ്യക്ഷത വഹിച്ചു.

ജേഴ്സി പ്രകാശനം കേഫാക് ജനറല്‍ സെക്രട്ടറി ഗുലാം മുസ്തഫ ടീം ക്യാപ്റ്റന്‍ ഷിജാസ് മൈതീന്‍കുട്ടിക്ക് നല്‍കി നിര്‍വഹിച്ചു. കുടുംബസംഗമം കേഫാക് പ്രസിഡന്റ് ആഷിക്ക് ഖാദിരി ഉദ്ഘാടനം ചെയ്തു. ജേക്കബ് വര്‍ഗീസ് (ബ്ളുലൈന്‍ കമ്പനി), ഫിര്‍ദൌസ് വലിയത് (ബഹര്‍), ബിജു ചെട്ടിയടത്ത് (ക്ളബ് സെക്രട്ടറി), അനില്‍ (ക്ളബ് കോച്ച്), ട്രഷറര്‍ തോമസ് ചെക്കാട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ളബ് മാനേജര്‍ ജോസഫ് കനകന്‍ സ്വാഗതവും വിനയ് തോമസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍