ഫിലാഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ്
Thursday, October 1, 2015 7:56 AM IST
ഫിലഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ പതിനഞ്ചാമത് ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബര്‍ മൂന്നിനു (ശനി) വൈകുന്നേരം 5.30നു ക്രിസ്റല്‍ ബാങ്ക്വറ്റ് 718 (12275 ഠീിംലിെറ ഞഉ, ജവശഹമറലഹളശ്യമ, ജഅ 19154) വച്ച് ഇതര സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സഹകരണത്തില്‍ നടത്തുന്നു.

ഈ വര്‍ഷത്തെ ചാരിറ്റി ബാങ്ക്വറ്റില്‍ മുഖ്യാതിഥികളായി സംബന്ധിക്കുന്നത് ബക്സ് കൌണ്ടി 178വേ ഡിസ്ട്രിക്ടിനെ പ്രതിനിധികരിക്കുന്ന പെന്‍സില്‍വേനിയ സ്റേറ്റ് റെപ്രസന്റേറ്റീവ് പെന്‍സില്‍വേനിയ ഹൌസ് ഓഫ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കൂടാതെ അടുത്ത 8വേ ഡിസ്ട്രിക്ടിലെ യുഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ സ്കോട്ട് പെട്രി, പെന്‍സില്‍വേനിയ സ്റേറ്റ് സെനറ്റര്‍ ടോമി ടോമില്‍സണ്‍, അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെക്രട്ടറി (നോര്‍ത്ത് ഈസ്റ്) ഫാ. എം.കെ. കുര്യാക്കോസ് തുടങ്ങിയ മുഖ്യവ്യക്തികളുടെ സാന്നിധ്യവും ബാങ്ക്വറ്റില്‍ ഉണ്ടായിരിക്കും.

ഐഎന്‍ഒസി (പെന്‍സില്‍വേനിയ ചാപ്റ്റര്‍) മുന്‍ പ്രസിഡന്റ് ട്രസ്റി ബോര്‍ഡ് അംഗം തുടങ്ങിയ നിരവധി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും മലയാളി കമ്യൂണിറ്റിയിലെ ഏതൊരു സംരംഭത്തിനും എന്നും സഹായ സഹകരണങ്ങള്‍ ചെയ്യുകയും അമേരിക്കയിലെ വസ്തുക്കളുടെയും നിക്ഷേപങ്ങളുടെയും നിയമപരമായ അറിവുകളെക്കുറിച്ച് മലയാളി കമ്യൂണിറ്റിയല്‍ നടത്തിയ വിവിധ സൌജന്യ സെമിനാറുകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുളള പ്രശസ്ത അറ്റോര്‍ണി ജോസ് കുന്നേല്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളെ മാനിച്ച് കോട്ടയം അസോസിയേഷന്റെ 2015ലെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചു.

ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് ബിസിനസ് ഡയറക്ടറി പ്രസിദ്ധികരിക്കുന്നതും റോഷന്‍ മാമന്‍, കാര്‍ത്തിക, ഷാജി ടീം നയിക്കുന്ന ഗാനമേള, നൂപുര ഡാന്‍സ് അക്കാഡമിയുടെ നേതൃത്വത്തിലുളള നൃത്തവിരുന്നും ഡിന്നറും ഉണ്ടായിരിക്കും.

കോട്ടയവും പരിസര പ്രദേശങ്ങളിലുമുളള എല്ലാ നിവാസികളേയും അഭ്യുദയകാംഷികളേയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്) 610 457 5868, ജോസഫ് മാണി (വൈസ് പ്രസിഡന്റ്) 215 280 9725, ംംം.സീമ്യേേമി മീരശമശീിേ.ീൃഴ