സമസ്ത ബഹറിന്‍ ഹജ്ജ് സംഘത്തിനു സ്വീകരണം നല്‍കി
Thursday, October 1, 2015 7:53 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് കഴിഞ്ഞെത്തിയവര്‍ക്കു മനാമ സമസ്ത മദ്രസയില്‍ സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അത്തിപ്പറ്റ സൈതലവി മൌലവി, കാവന്നൂര്‍ മുഹമ്മദ് മൌലവി, മൂസ മൌലവി, എം.സി മുഹമ്മദ് മൌലവി, അബ്ദുള്‍ ഹമീദ് മാസ്റര്‍, സുലൈമാന്‍ മുസ്ലിയാര്‍, ഷൌക്കത്തലി ഫൈസി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, നവാസ് കൊല്ലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ഹജ്ജ് അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, സിറാജ്, ശിഹാബ്, റഷീദ് കണ്ണൂര്‍, ഹമീദ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

യാത്രക്കിടെ നടന്ന ക്വിസ് മത്സരത്തില്‍ വിജയികളായ മുഹമ്മദ് അഷ്റഫ്, കരിമ്പനക്കല്‍ സൈതലവി, ഫാത്തിമ റംസീന, ബീഫാത്തു എന്നിവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.

എസ്.എം. അബ്ദുള്‍ വാഹിദ് സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.