'ഗാന്ധി സ്മൃതി' ഒക്ടോബര്‍ രണ്ടിന്
Wednesday, September 30, 2015 8:45 AM IST
ദുബായി: കെഎംസിസി സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതിയില്‍ പിഎസ്സി മെംബര്‍ ടി.ടി. ഇസ്മായില്‍ 'പ്രവാസികളും പബ്ളിക് സര്‍വീസ് കമ്മീഷനും' എന്ന വിഷയത്തിലും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും സിപിഎം. ആലപ്പുഴ ജില്ലാ കമ്മിറ്റി മെംബറുമായിരുന്ന ശ്യാം സുന്ദര്‍ 'ഗാന്ധിജിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നു.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) രാത്രി എട്ടിന് അല്‍ ബറഹ കെഎംസിസി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പിഎസ്സി മെംബറമായി സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും. കേന്ദ്ര, സംസ്ഥാന കെഎംസിസി നേതാക്കളും മറ്റും സംബന്ധിക്കുന്ന പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍