കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്‍ ഈദ് സംഗമം നടത്തി
Wednesday, September 30, 2015 6:38 AM IST
കുവൈത്ത്: ഈരാറ്റുപേട്ട അസോസിയേഷന്‍ ഈദ് സംഗമം നടത്തി. മൂന്നു സെഷനുകളിലായി നടന്ന പരിപാടി പങ്കാളിത്തംകൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധേയമായി.

മിന അപകടത്തില്‍ രക്തസാക്ഷികളായവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയോടെയാണു സംഗമം ആരംഭിച്ചത്. മുഹമ്മദ് ഷിബിലിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തിനു അഫ്സല്‍ സ്വാഗതം പറഞ്ഞു. അബ്ദുള്‍ സലാം സലാഹി ഈദ് സന്ദേശം നല്‍കി. ഇസ്ലാമിലെ ആഘോഷങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മഹത്തായ മാനുഷിക മൂല്യങ്ങളെ കുറിച്ചും ഇബ്രാഹിം കുടുംബീ, ജീവിതം കൊണ്ടു കാണിച്ചു തന്ന മാതൃകയും അതു തിരുനബിയുടെ സുന്നതുകളുമായി എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നും ഈദ് സന്ദേശത്തില്‍ വിശദീകരിച്ചു.

തുടര്‍ന്നു നടന്ന വ്യക്തിത്വ വികസന സെഷനു സഹോദരന്‍ ഹാഷിക് മുഹമ്മദ് നേതൃത്വം നല്‍കി. കാുീൃമിേരല ീള അശേേൌറല മിറ ടശാുഹശരശ്യേ ശി ഘശളല എന്ന വിഷയത്തില്‍ അദ്ദേഹം ശിലൃേമരശ്േല ക്ളാസ് നയിച്ചു. എല്ലാവരും സ്വയം പരിചയപ്പെടുത്തിയും പെരുന്നാള്‍ ഓര്‍മകള്‍ പങ്കുവച്ചും യോഗത്തിനു സജീവത നില നിര്‍ത്തി. പങ്കെടുത്തവരുടെ കലാമത്സരങ്ങളും ക്വിസ് മത്സരവും നടന്നു.

സക്കീര്‍ അവതരിപ്പിച്ച ഈരാറ്റുപേട്ട ചരിത്രം വര്‍ത്തമാനം എന്ന വിഷയം അവതരിപ്പിച്ചു. തുടര്‍ന്നു കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷന്റെ ലക്ഷ്യങ്ങളും കര്‍മമേഖലയും ബൈലോയും കരടും അവതരിപ്പിച്ചു.

അസോസിയേഷന്റെ ലോഗോ രക്ഷാധികാരി അഷ്റഫ് സാഹിബ് പ്രകാശനം ചെയ്തു. ലോഗോ ഡിസൈന്‍ ചെയ്തവര്‍ക്ക് (സമീര്‍ ആന്‍ഡ് പ്രശാന്ത്) എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ സഹോദരന്‍ സക്കീറും റസാക്കും നല്‍കി. വ്യക്തിത്വ വികസന സെഷനു നേതൃത്വം നല്‍കിയ വിശിഷ്ടാതിഥി ഹാഷിക് മുഹമ്മദിനു ഫിറോസ് ഉപഹാരം നല്‍കി. തുടര്‍ന്നു മത്സരത്തില്‍ പങ്കെടുത്ത കൊച്ചു കുട്ടികള്‍ക്ക് താഹ സമ്മാനങ്ങള്‍ നല്‍കി. ജിബിന്‍ നന്ദി പറഞ്ഞു. സംഗമത്തോടനുബന്ധിച്ച് അത്താഴ വിരുന്നും ഒരുക്കി.

റഫിഫ് ലത്തീഫ്, ഷാജി, സബീര്‍ ഖാന്‍, അബ്ഷര്‍, ഷഫീക്, ജവാദ്, ഷാഫി, ഹസീബ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

വിവരങ്ങള്‍ക്ക്: 67772143

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍