ഗാന്ധിജയന്തി ദിനാചരണം: ഇന്ത്യന്‍ മീഡിയ അബുദാബി രക്തദാന ക്യാമ്പ് വ്യാഴാഴ്ച
Wednesday, September 30, 2015 5:12 AM IST
അബുദാബി : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ മീഡിയ അബുദാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വ്യാഴാഴ്ച വൈകുന്നേരം നാലു മുതല്‍ ഖാലിദിയയിലെ ബ്ളഡ് ബാങ്കില്‍ നടക്കും. ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേശ് കുമാര്‍ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ബ്ളഡ് ഡോണേഴ്സ് അസോസിയേഷന്റെ യുഎഇ ഘടകം ഈ രക്ത ദാന ക്യാമ്പുമായി സഹകരിക്കുകയും ഇവിടെ രക്തം നല്‍കുന്നവര്‍ക്ക് അഗആഉഅ യുടെ പ്രിവിലേജ് കാര്‍ഡ് സമ്മാനി ക്കുന്നതുമായിരിക്കും. ക്യാമ്പുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ത്യന്‍ മീഡിയ അബുദാബി ഭാരവാഹികളുമായി ബന്ധപ്പെടുക. 055 91 92 808, 055 288 1982.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള