യുണിവേഴ്സല്‍ ഹോസ്പിറ്റല്‍ ന്യുറോ സര്‍ജറി വിഭാഗം വിപുലീകരിക്കുന്നു
Wednesday, September 30, 2015 5:12 AM IST
അബുദാബി: മികച്ച സേവനത്തിനു ലോക പ്രശസ്ത കാസില്‍ കനോലി പുരസ്കാരം നേടിയ പ്രമുഖ ഡോക്ടര്‍ ഹാറൂണ്‍ ചൌധരിയുടെ നേതൃത്വത്തില്‍ യുണിവേഴ്സല്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലികോട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

15 വര്‍ഷമായി അമേരിക്കയില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കന്‍ ബോര്‍ഡ് സെര്‍ട്ടിഫൈഡ് ന്യുറോ സര്‍ജനായ ഡോ. ചൌധരി അസ്ഥിരോഗ ചികിത്സ രംഗത്തും, ന്യൂറോ സര്‍ജറിയിലും മികച്ച അനുഭവ പരിചയവുമായാണ് അബുദാബിയില്‍ എത്തുന്നത്.

ന്യുറോ, സ്പൈനല്‍ ചികിത്സയ്ക്കായി ഏതു വിദേശ രാജ്യത്ത് ലഭിക്കുന്ന സൌകര്യവും യുണിവേഴ്സല്‍ ഹോസ്പിറ്റലില്‍ ഒരുക്കിയിട്ടുണ്െടന്നും ,എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയകളും ഇവിടെ ചെയ്യുന്നതിനും സാധ്യമാണെന്നു ഡോ. ഷബീര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള