സിയന്ന മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Tuesday, September 29, 2015 7:01 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ മിസൌറി സിറ്റിയിലുളള സിയന്ന മലയാളി അസോസിയേഷന്റെ (സിമ) ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സെപ്റ്റംബര്‍ 19നു രാവിലെ 10.30 മുതല്‍ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തോടു ചേര്‍ന്നുളള ഹാളിലാണ് ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചത്. കേരളത്തനിമയില്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ സിയന്ന മലയാളി മങ്കമാര്‍ ഓണപ്പൂക്കളം ഒരുക്കി വേദിയെ മനോഹരമാക്കി. ഏയ്ഞ്ചല്‍ ജോണ്‍, മിഷന്‍ സജി, ഏയ്ഞ്ചല്‍ മനോജ്, സോണിയ റെജി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സ്വാഗത നൃത്തത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ സിയന്ന മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഗൂരുവായൂര്‍ അമ്പലത്തിന്റെ മുന്‍ ട്രസ്റി ചെയര്‍മാന്‍ ഡോ. ബിജു ഭദ്രദീപം തെളിച്ച് ഓണസന്ദേശം നല്‍കി.

മനോജ് പീറ്ററും രമ പിളളയും ചേര്‍ന്നു നയിച്ച മുന്‍കാല ഓണത്തെ ഓര്‍മിപ്പിക്കുന്ന നാടകത്തില്‍ സുജ ടോം, ലിസ് ടോം, ക്ളാര ടോം, അലന്‍ സാല്‍ബി, ഷെറിന്‍ ബിജു, സ്റ്റെയ്സി ടോം, എമിലി ടോം എന്നിവര്‍ അഭിനേതാക്കളായിരുന്നു.

ഡാനിയേല്‍ ചക്രമാക്കില്‍, സെറില്‍ സൈമണ്‍, മിതുല്‍ ജോസ്, ജെസ്വിന്‍ ജോസഫ്, നിതിന്‍ ഏബ്രഹാം, ദേവിക മധു, അലീന സാല്‍ബി, അലീഷാ സാല്‍ബി, എമിന്‍ സൈമണ്‍, ബ്ളസിന ബാബു എന്നിവര്‍ ചേര്‍ന്നു നടത്തിയ നൃത്ത സംഗീത നാടകവും അരങ്ങു തകര്‍ത്തു.

ബ്രിന്‍ഡാ വര്‍ഗീസ്, നടാഷാ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ നൃത്തത്തോടൊപ്പം, നീന ജോസ്, അമാന ആന്റോ, എസിലിന്‍ സാം, മായ ജോര്‍ജ് എന്നിവരുടെ നൃത്തചുവടുകളും ഓണാഘോഷ പരിപാടികള്‍ക്കു മാറ്റു കൂട്ടി. ജോയല്‍ ജോണ്‍, ഓസ്റിന്‍ സജി, നെവിന്‍ ജോസ്, ക്രിസ്ത്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കിയ 'വളളംകളി' പുന്നമടക്കായലിലെ വളളംകളിയുടെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. വിസ്മിത വര്‍ഗീസ് പരിപാടിയുടെ അവതാരകയായിരുന്നു. മാവേലിയായി അനില്‍ കളത്തൂര്‍ വേഷമിട്ടു. മധു ചെറിക്കല്‍, മനോജ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. സിയന്നായിലെ യുവജനങ്ങള്‍ ആലപിച്ച ദേശഭക്തിഗാനം 'വന്ദേമാതരം' ജനഹൃദയങ്ങളില്‍ ഇന്ത്യയുടെ ദേശസ്നേഹം ഉണര്‍ത്തിച്ചു. പരിപാടികള്‍ക്കു സൈമണ്‍ ചിറ്റിലപ്പളളി എംസിയായി ചുക്കാന്‍ പിടിച്ചു. സാല്‍ബിയുടെ നന്ദി പ്രകാശത്തിനുശേഷം സെക്രട്ടറി സൈലസ് ബ്ളൂസന്റെ നേതൃത്വത്തില്‍ ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി