സൂപ്പര്‍ മൂണ്‍ റിയാദിലും; ഗ്രഹണ നമസ്കാരം നടന്നു
Monday, September 28, 2015 7:15 AM IST
റിയാദ്: പൂര്‍ണചന്ദ്രഗ്രഹണവും സൂപ്പര്‍ മൂണ്‍ പ്രതിഭാസവും റിയാദിലും നിരവധി പേര്‍ വീക്ഷിച്ചു. ചന്ദ്രന്‍ ഭൂമിയോട് ഇത്രയും അടുത്ത് ഇനി അടുത്ത 18 വര്‍ഷത്തിനുശേഷം മാത്രമേ ദൃശ്യമാവുകയുള്ളു. ഗ്രഹണ നമസ്കാരം റിയാദിലെ വിവിധ പള്ളികളിലെ തിങ്കളാഴ്ച പുലര്‍ച്ചെ നടന്നു.

അടുത്ത 2033 ല്‍ മാത്രം നടക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണ്‍ പ്രതിഭാസവും ഇതിനുമുമ്പ് 1982 ലാണ് ഉണ്ടായിരുന്നത്. ചന്ദ്രനെ കൂടുതല്‍ വലിപ്പത്തിലും കൂടുതല്‍ പ്രകാശത്തോടെയും അടുത്ത കുറച്ചു ദിവസം കൂടി ഭൂമിയില്‍ നിന്നും ദര്‍ശിക്കാനാകും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍