വിശുദ്ധ ജുനി പെറോയുടെ പ്രതിമ തകര്‍ത്തു
Monday, September 28, 2015 7:14 AM IST
കാലിഫോര്‍ണിയ: ആറു ദിവസത്തെ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയായില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ഫാ. ജുനി പെറോയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. കാര്‍മല്‍ മിഷനില്‍ അടക്കം ചെയ്ത ഭൌതികാവശിഷ്ടങ്ങള്‍ക്കുനേരേയും പ്രതിമയ്ക്കു നേരെയും നടത്തിയ ആക്രമണത്തെ ഹേറ്റ് ക്രൈം എന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പിടികൂടുന്നതിനുളള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയതായി കാര്‍മല്‍ പോലീസ് സൂപ്രണ്ട് ലൂക്ക് പവല്‍ പറഞ്ഞു.

വാഷിംഗ്ടണ്‍ ഡിസിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഫാ. ജുനി പെറൊയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. കാര്‍മല്‍ മിഷന്‍ ഞായറാഴ്ച ജുനി പെറോയുടെ സ്ഥാനാരോഹണം ആഘോഷിക്കാനായിരുന്നു.

1976 ല്‍ കാലിഫോര്‍ണിയായില്‍ എത്തിയ സ്പാനിഷ് മിഷനറി ഒമ്പത് മിഷന്‍ സ്ഥാപനങ്ങളാണ് സ്ഥാപിച്ചത്. ആയിരക്കണക്കിനു നാറ്റീവ് അമേരിക്കന്‍സിനെ മാമോദീസാ നല്‍കുകയും ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍