ഈദ് സംഗമം നടത്തി
Monday, September 28, 2015 7:12 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് പെരുമ്പറമ്പ് മൂടാല്‍ കൂട്ടായ്മ ഈദ് സംഗമം നടത്തി. ഫഹഹീല്‍ കൂട്ടായ്മയുടെ ഓഫീസില്‍ നടന്ന സംഗമത്തില്‍ മുഖ്യാതിഥിയായിരുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് എം.ടി. മോയ്തീന്‍ അധ്യക്ഷത വഹിച്ചു. മുജീബ് മൂടാല്‍, ടി.സി. ഹമീദ്, ടി.പി. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

മക്കയിലെ മിനയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ഹാജിമാര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സംഗമം അനുശോചിച്ചു. റിലീഫ് കോഓര്‍ഡിനേറ്റര്‍ ഹമീദ് കുന്നത്ത് അവതരിപ്പിച്ച ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരട് രേഖ കൂടായ്മ അംഗീകരിച്ചു. കൂട്ടായ്മയുടെ സെക്രട്ടറി ഫാറൂഖ് സ്വാഗതവും എം.ടി. ഹുസൈന്‍ നന്ദിയും പറഞ്ഞു. ഇതര സംഘടനാ പ്രധിനിധികളും സംഗമത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍