കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന് ഓണം- ഈദ് ആഘോഷം വിവിധ കലാപരിപടികളോടെ ആഘോഷിച്ചു.
ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന് ആക്ടിംഗ് പ്രസിഡന്റ് സിഥാര്‍ഥന്‍ കുരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുള്‍ നജീബ് അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇന്ത്യന്‍ അംബാസഡറുടെ പത്നി ഡോ. ഗാര്‍ഗി ജയിന് മുഖ്യാതിഥിയായി പങ്കെടുത്തു.
വര്‍ഗീസ് പുതുകുളങ്ങര, അസോസിയേഷന് രക്ഷാധികാരികളായ ഷബീര്‍ മണ്െടാളി, ഇ. രാജഗോപാലന്‍, ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് റീജ സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ടി.കെ. ഷംസുദ്ദീന് ഓണം - ഈദ് സന്ദേശം നല്കി. കുവൈത്തിലെ സാമൂഹ്യ, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആഘോഷ പരിപാടിയില്‍ സന്നിതരായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അസോസിയേഷന് അംഗങ്ങളുടെ കുട്ടികളായ എസ്. അര്ജുന്, എന്‍.കെ അനുശ്രീ, സുവര്‍ണ വത്സന്, ദീക്ഷ ദിലീപ്, രാഹുല്‍ റോയ്, ജ്യോതി ട്രീസ റോയ്, പി. സഹ്ന, ടി.കെ. ഷിജാസ്, പി. ഐശ്വര്യ, റിയ മരിയ റോയ്, അരുണിമ രാധാകൃഷ്ണന്, എല്‍. സൂനം ഷാജി എന്നിവരെ ചടങ്ങില്‍ വിദ്യാഭ്യാസ അവാഡുകള്‍ നല്കി ആദരിച്ചു.
സാല്‍മിയ ഏരിയ പ്രസിഡന്റ് ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവ സമൃദമായ ഓണസദ്യയും അസോസിയേഷന് അംഗങ്ങള്‍, മഹിളാ വേദി, ബാലവേദി എന്നിവര്‍ അവതരിപ്പിച്ച കലാ പരിപാടികളില്‍ വിവിധ കലാരൂപങ്ങളായ തിരുവാതിരക്കളി, ഒപ്പന, സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, കാവ്യശില്‍പ്പം, ഓണപ്പാട്ട്, ഗാനമേള, മാവേലി എഴുന്നള്ളത്ത്, പുലികളി എന്നിവ അരങ്ങേറി.
ആഘോഷ പരിപാടികള്‍ക്ക് വിവിധ കണ്‍വീനര്‍മാരായ സമീര്‍ വെള്ളയില്‍, തസ്ലീന, ശ്രീനേഷ്, അബൂബക്കര്‍, ഷരീഫ് താമരശേരി, കെ.ടി. ദാസ്, നൌഷാദ്, ഭരതന്, രതിദാസ് എന്നിവര്‍ നിയന്ത്രിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ. ഷൈജിത്ത് സ്വാഗതവും ആക്ടിംഗ് ട്രഷറര്‍ കെ.വി. രതിദാസന് നന്ദിയും പറഞ്ഞു.