വനിതാവേദി കുവൈത്ത് പ്രതിഷേധിച്ചു
Monday, September 28, 2015 7:08 AM IST
കുവൈത്ത് സിറ്റി: എഴുത്തുകാരിയെ സ്വന്തം പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നും വിലക്കിയ നടപടി പരിഷ്കൃത സമൂഹത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നു വനിതാവേദി കുവൈത്ത് അഭിപ്രായപ്പെട്ടു. ശ്രീദേവി കര്‍ത്തയുടെ അനുഭവം സാംസ്കാരികമായും സാമൂഹികമായും സ്ത്രീ സമൂഹത്തിനും പൊതുസമൂഹത്തിനും നേരെ ഉയരുന്ന ഭീഷണിയായി വനിതാവേദി വിലയിരുത്തി.

ഇത്തരം എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫാസിസ്റ്, കോര്‍പറേറ്റ് ശക്തികള്‍ക്കെതിരെയും വനിതാവേദി ശക്തമായി പ്രതിഷേധിക്കുന്നു. ഒപ്പം ശ്രീദേവി കര്‍ത്തക്കെതിരായ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച വനിതാ, പുരോഗമന പ്രസ്ഥാനങ്ങളെയും അതിലെ ഓരോ അംഗങ്ങളെയും വനിതാവേദി അഭിവാദ്യം ചെയ്യുകയും അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നു പ്രസിഡന്റ് ടോളി പ്രകാശും ജനറല്‍സെക്രട്ടറി ശുഭ ഷൈനും പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍