യുവകലാസാഹിതി ചിത്ര പ്രദര്‍ശനവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു
Monday, September 28, 2015 7:05 AM IST
റിയാദ്: ചിത്രകലയില്‍ താത്പര്യമുള്ള റിയാദിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവകലാസാഹിതി റിയാദ് ഘടകം ഒക്ടോബര്‍ രണ്ടിനു 'സാന്‍ഡ് ആര്‍ട്ട് 2015' എന്ന പേരില്‍ ചിത്ര പ്രദര്‍ശനവും ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു.

റിയാദിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ വി.പി. ഇസ്ഹാഖും മകളും റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക റജീന നിയാസ് വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ചിത്ര പ്രദര്‍ശനം. റിയാദില്‍ ജോലി വീസയിലെത്തിയ പ്രവാസികള്‍ക്കായാണ് ചിത്രരചനാ മത്സരം. ചിത്രരചനയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0506330097, 0537730091 എന്നീ നമ്പരുകളിലോ ്യ.സമഹമമെവശവേശ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍