സംസ്കൃതി അല്‍ഖോര്‍ യൂണിറ്റിന്റെ ഓണം ഈദ് സംഗമം
Monday, September 28, 2015 7:04 AM IST
അല്‍ഖോര്‍: സംസ്കൃതി അല്‍ഖോര്‍ യൂണിറ്റിന്റെ ഓണം- ഈദ് സംഗമം അല്‍ഖോര്‍ നാഷനല്‍ സ്കൂളില്‍ നടന്നു.

സംസ്കൃതി ജനറല്‍ സെക്രട്ടറി കെ. കെ. ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ഖോര്‍ യൂണിറ്റ് സെക്രട്ടറി സായിഷ് കുമാര്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ഷമ്മി ഗഫൂര്‍ സ്വാഗതം ആശംസിച്ചു. വനിതാ വേദി പ്രസിഡന്റ് പ്രഭ മധുസൂദനന്‍, സംസ്കൃതി കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീര്‍ ഇലന്തോളി, ഷംസീര്‍ അരിക്കുളം, ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി മണി നന്ദി പറഞ്ഞു.