പുസ്തക പ്രകാശന ചടങ്ങില്‍ വിവര്‍ത്തകയെ വിലക്കിയതിനെ കേളി കുടുംബവേദി അപലപിച്ചു
Monday, September 28, 2015 2:50 AM IST
റിയാദ്: തൃശൂരില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ നിന്നു ഒരു സ്തീ ആയതിനാല്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ ശ്രീദേവി കര്‍ത്തയെ വിലക്കിയ നടപടിയില്‍ റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ വനിതാ വിഭാഗമായ കേളി കുടുംബവേദി അപലപിച്ചു.

എഴുത്തുകാരി എന്ന നിലയില്‍ വിവര്‍ത്തകയോടുള്ള വ്യക്തിപരമായ അവഹേളനം മാത്രമല്ല സ്ത്രീകള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന അപായ സൂചനകകളാണിതെന്നും ഇതിനെതിരെ  സാംസ്കാരികലോകം ഒന്നടങ്കം പ്രതിഷേധിക്കണമെന്നും കുടുംബവേദി പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍