ഡാളസിനു സര്‍പ്രൈസാകാന്‍ ജയറാമിനൊപ്പം മകന്‍ കാളിദാസനും
Saturday, September 26, 2015 9:35 AM IST
ഡാളസ്: ഡാളസില്‍ സെപ്റ്റംബര്‍ 26നു (ശനി) വൈകുന്നേരം നടക്കുന്ന 'ടൌണ്‍ഹോംസ് ജയറാം ഷോ' യില്‍ സൂപ്പര്‍ സ്റാര്‍ ജയറാമിനോടൊപ്പം മകന്‍ കാളിദാസനും വേദിയില്‍ തരംഗമാകും. ഇതിന്റെ ഭാഗമായി ഇരുവരും റിഹേഴ്സലുകള്‍ നടത്തിയിരുന്നു.

മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ അച്ഛന്റെ പാതയില്‍ മകനും ഇതിനോടകം മികവുതെളിയിച്ചിരുന്നു. വിജയ് ടിവിയുടെ ചെന്നൈയില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ സൂര്യ, അജിത്, വിജയ് എന്നിവരെ അനുകരിച്ചു കാളിദാസന്‍ നടത്തിയ പ്രകടനം വന്‍ഹിറ്റായിരുന്നു.

നാദിര്‍ഷാ, പിഷാരടി, ധര്‍മരാജന്‍, പ്രിയാമണി, പാഷാണം ഷാജി, ആര്യ ഗായകന്‍ ഉണ്ണി മേനോന്‍ തുടങ്ങി പ്രമുഖ താരങ്ങളുടെ നിര തന്നെ ജയറാം ഷോയുടെ ടീമിലുണ്ട്.

ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററില്‍ (4999 ചമമാമി എീൃല ആഹ്റ, ഏമൃഹമിറ, ഠത 75040) വൈകുന്നേരം 5.30നാണു മെഗാ ഷോ അരങ്ങേറുക.

ടിക്കറ്റുകള്‍ വേദിയിലെ കൌണ്ടറുകളില്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാന്‍ 407 401 2805, 469 682 4452, 732 397 6633 എന്നീ നമ്പരില്‍ ബന്ധപ്പെടുക. ണലയശെലേ : ഷമ്യമൃമാവീെം.രീാ

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍