കൊളംബസില്‍ തിരുനാളിനു കൊടിയേറി
Saturday, September 26, 2015 9:33 AM IST
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനു ഒരുക്കമായ കൊടിയേറ്റുകര്‍മം മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സിഎംഐ നിര്‍വഹിച്ചു.

തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 27നു (ഞായര്‍) മിഷനറീസ് ഓഫ് സെന്റ് തോമസ് സഭയുടെ അമേരിക്കയിലെ ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഫാ. ദേവസ്യ കാനാട്ട് സിഎംഐ വചനസന്ദേശം നല്‍കും. സമീപ പ്രദേശങ്ങളില്‍ അജപാലന ശുശ്രൂഷകള്‍ ചെയ്തുകൊണ്ടിരിക്കുന്ന വൈദികര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പൌരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിനെ ആദരിക്കും. മിഷന്‍ ഡയറക്ടറി പ്രകാശനവും സിസിഡി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം