ഗാന്ധിജയന്തി ആചരിക്കുന്നു
Saturday, September 26, 2015 8:41 AM IST
അബുദാബി: ഇന്ത്യന്‍ മീഡിയ അബുദാബിയും ഗാന്ധിസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹകരണ ത്തോടെ വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആചരിക്കുന്നു.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിനു വൈകുന്നേരം അഞ്ചു മുതല്‍ ഖാലിദിയായിലെ ബ്ളഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തും. ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്യും.

ഗാന്ധിജയന്തി ദിനത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന രാജ്യാന്തര അഹിംസ ദിനാചരണ സമ്മേളനം സ്ഥാനപതി ടി.പി. സീതാറാം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ഗാന്ധി സാഹിത്യ വിതരണം, ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ചു നടക്കും. വിവിധ സംഘടനാ പ്രതിനിധികള്‍, എംബസി ഉദ്യോഗസ്ഥര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള