ജയറാം ഷോ താമ്പായില്‍ വന്‍ വിജയം
Saturday, September 26, 2015 5:13 AM IST
താമ്പാ, ഫ്ളോറിഡാ: പ്രൌഡിയാര്‍ന്ന താരസംഗമത്തിനു സമാപ്തി കുറിച്ചുകൊണ്ട് ജയറാം ഷോയ്ക്ക് താമ്പായില്‍ തിരശീല വീണു. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ സംഘടിപ്പിച്ച പ്രസ്തുത കലാവിരുന്ന് എംഎസിഎഫിനു ചരിത്രവിജയം നേടിക്കൊടുത്ത ഒരു പരിപാടിയായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ കലാസന്ധ്യയില്‍ കാണികള്‍ ആദ്യാവസാനം പങ്കെടുത്തു. ഇനിയും നടക്കാനിരിക്കുന്ന ജൂബിലി മഹാസമ്മേളനം, കലാസാഹിത്യ മല്‍സരങ്ങള്‍, (ഗ്രാന്‍ഡ് ഫിനാലെ), ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കാണു താമ്പാ ഇനി വേദിയാവുക. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം