ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജണിനു പുതിയ ഭാരവാഹികള്‍
Friday, September 25, 2015 8:12 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് റീജണ്‍ പുതി ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ശോശാമ്മ ആന്‍ഡ്രൂസ് (റീജണല്‍ പ്രസിഡന്റ്), ലത കറുകപ്പള്ളി (വൈസ് പ്രസിഡന്റ്), ജെസി ജോയി (സെക്രട്ടറി), ബാല കെയാര്‍കെ (ട്രഷറര്‍), ജെസി കാനാട്ട് (ജോയിന്റ് സെക്രട്ടറി), റെനി ജോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഉഷ ജോര്‍ജ്, ലിസമ്മ ചാക്കോ, ഷൈനി ഷാജന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ജൂണ്‍ 28നു ദേശീയ ചെയര്‍പേഴ്സണ്‍ ലീല മാരേട്ടിന്റെ വസതിയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വരും വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെപ്പറ്റിയും വനിതകള്‍ക്കായി പൂക്കള മത്സരം നടത്തുവാനും യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ 18-നു സെന്‍ട്രല്‍ പാര്‍ക്കില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്ന ബ്രെസ്റ് കാന്‍സര്‍ വാക്കില്‍ സംബന്ധിക്കുവാന്‍ തീരുമാനിച്ചു. കൂടാതെ അവയവ ദാന ബോധവത്കരണം, സൂപ്പ് കിച്ചന്‍ ആരോഗ്യ സെമിനാര്‍ എന്നീ പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം