ഡാളസില്‍ ഫാ. ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം 25, 26, 27 തീയതികളില്‍
Friday, September 25, 2015 6:48 AM IST
ഡാളസ്: ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ കാത്തലിക് ദേവാലയത്തില്‍ (200 ട. ഒലമൃ്വ ഞറ, ഇീുുലഹ, ഠത 75019) നടക്കും.

സെപ്റ്റംബര്‍ 25നു (വെള്ളി) വൈകുന്നേരം ആറിനു ദിവ്യകാരുണ്യ ആരാധനയോടുകൂടി ആരംഭിക്കുന്ന ധ്യാനം 27 നു (ഞായര്‍) വൈകുന്നേരം അഞ്ചിനു സമാപിക്കും.

ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍