സമസ്ത ബഹറിന്‍ കമ്മിറ്റി ബലിപെരുന്നാള്‍ സംഘടിപ്പിച്ചു
Friday, September 25, 2015 6:43 AM IST
മനാമ: ഈദ് ദിനത്തില്‍ ബഹറിനിലെ ജിദ് ഹഫ്സില്‍ സമസ്ത ബഹറിന്‍ കമ്മിറ്റി സംഘടിപ്പിച്ച ബലി പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബയ്ക്കും സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

നിലവില്‍ വിപുലമായ നമസ്കാരത്തിന് സൌകര്യമില്ലാത്തതിനാലാണു സമസ്ത ഇവിടെ 'ഈദ് മുസല്ല' ഒരുക്കിയത്.

മലയാളികള്‍ക്കു പുറമേ പാക്കിസ്ഥാനികളും ബംഗാളികളും അടങ്ങുന്ന ആയിരക്കണക്കിനു പേരാണ് ഇവിടെ ഈദ് നമസ്കാരത്തിനെത്തിയത്. നമസ്കാരത്തിനു മുമ്പ് മലയാളികളല്ലാത്തവര്‍ക്കായി ഫഖ്റുദ്ദീന്‍ തങ്ങള്‍ നടത്തിയ ഹിന്ദിയിലുള്ള ഈദ് സന്ദേശവും നസ്വീഹത്തും ശ്രദ്ധേയമായി.