'ജയറാം ഷോ' ഡാളസില്‍ സെപ്റ്റംബര്‍ 26ന്
Thursday, September 24, 2015 8:08 AM IST
ഡാളസ്: അമേരിക്കയിലെ കലാസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു പിന്നിട്ട വേദികളെയെല്ലാം കീഴടക്കി വിജയ ഗാഥ രചിച്ചുകൊണ്ടിരിക്കുന്ന ജയറാം ഷോ ഡാളസില്‍ നടക്കും. ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ധനശേഖരണാര്‍ഥം സെപ്റ്റംബര്‍ 26നു (ശനി) ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററില്‍ വൈകുന്നേരം 5.30 നാണ് പരിപാടി.

സൂപ്പര്‍ സ്റാര്‍ ജയറാമിനോടൊപ്പം പിഷാരടി, ധര്‍മ്മരാജന്‍, ഗായകന്‍ ഉണ്ണി മേനോന്‍, പ്രിയാമണി, നാദിര്‍ഷാ, പാഷാണം ഷാജി, ആര്യ തുടങ്ങി അമ്പതോളം കലാകാരന്മാരാണ് കലാവിരുന്നൊരുന്നത്. ടിക്കറ്റുകള്‍ ഇന്ത്യന്‍ കടകളിലും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ചാര്‍ളി അങ്ങാടിശേരില്‍ 8172968255, ജോസി ആഞ്ഞിലിവേലില്‍ 4696824452, ബേബി കുഴിപ്പിള്ളില്‍ 9723655906, ടോമി നെല്ലുവേലില്‍ 9725337399, ജയിംസ് കൈനിക്കര 2149917640, ണലയശെലേ : ഷമ്യമൃമാവീെം.രീാ

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍