മല്ലപ്പള്ളി കുടുംബ സംഗമം ഫിലാഡല്‍ഫിയയില്‍ ഒക്ടോബര്‍ 10ന്
Wednesday, September 23, 2015 8:14 AM IST
ഫിലാഡല്‍ഫിയ: മല്ലപ്പള്ളി അസോസിയേഷന്‍ ഫിലാഡല്‍ഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഒക്ടോബര്‍ 10നു (ശനി) വൈകുന്നേരം നാലിന് ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

മല്ലപ്പള്ളിയുടെ സമീപ പ്രദേശങ്ങളായ പുറമറ്റം, കുന്നന്താനം, കല്ലൂപ്പാറ, എഴുമറ്റൂര്‍, ആനിക്കാട്, കോട്ടാങ്ങല്‍, കൊറ്റനാട് എന്നിവിടങ്ങളില്‍നിന്നും പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ഡെലവെയര്‍ എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ക്കുന്ന ഇരുനൂറില്‍പ്പരം കുടുംബങ്ങള്‍ സംഗമത്തില്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

സാമൂഹ്യ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കലാപരിപാടികള്‍, അത്താഴവിരുന്ന് എന്നിവയാണ് സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ പഞ്ചായത്തില്‍ നിന്നും കൂടിവരുന്നവര്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവസരമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ചെറിയാന്‍ ഏബ്രഹാം (പ്രസിഡന്റ്) 215 801 8679, ബിനു ജോസഫ് (സെക്രട്ടറി) 267 235 4345, സിബി ചെറിയാന്‍ (ട്രഷറര്‍) 267 694 5816.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം