ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കൊടികുന്നില്‍ സുരേഷ് എപിയ്ക്ക് സ്വീകരണം നല്കി
Wednesday, September 23, 2015 5:08 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ എത്തിയ മുന്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് എംപിയെ ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ അഭിമുഖ്യത്തില്‍ സ്വീകരണം നല്കി.
ഐഎന്‍ഒസി ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ജോര്‍ജ് എബ്രഹാം (ഫോര്‍മര്‍ ചെയര്‍മാന്‍) ട്രഷറര്‍ സജി എബ്രഹാം, റവ.ഡോ. വര്‍ഗീസ് എബ്രഹാം, ഫിലിപ്പ് മാത്യു, ചാക്കോ കോയിക്കലേത്ത് (റീജനല്‍ പ്രസിഡന്റ്), ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.