കുവൈറ്റ് വൈദ്യപരിശോധന: ഖദാമത്തിന്റെ കൊച്ചി, ഹൈദരാബാദ് ഓഫീസുകള്‍ പൂട്ടി
Tuesday, September 22, 2015 6:29 AM IST
മുംബൈ: കുവൈറ്റിലേക്കു ജോലി തേടി പോകുന്നവരുടെ വൈദ്യപരിശോധന നടത്തുന്ന ഖദാമത്ത് ഏജന്‍സിയുടെ കൊച്ചിയിലേയും ഹൈദരാബാദിലെയും ഓഫീസുകള്‍ പൂട്ടാന്‍ കുവൈറ്റ് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി. ഇനി വൈദ്യപരിശോധന നടത്താന്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഖദാമത്തിന്റെ ഓഫീസില്‍ മാത്രമേ സാധിക്കുകയുള്ളൂ. മലയാളികളുള്‍പ്പെടെ കുവൈറ്റിലേക്കു പോകുന്നവരെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്.

വന്‍ തുക വൈദ്യപരിശോധനയ്ക്കായി മേടിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നു കുവൈറ്റ് സര്‍ക്കാര്‍തന്നെ ലൈസന്‍സ് റദ്ദാക്കിയ സ്ഥാപനമാണു ഖദാമത്ത്. പിന്നീട് ഗാംക എന്ന ഏജന്‍സിയാണ് വൈദ്യപരിശോധനകള്‍ നടത്തിയിരുന്നത്. 3700 രൂപ മാത്രം ഫീസായി ഈടാക്കിയിരുന്ന ഗാംകയ്ക്കു കേരളത്തില്‍ മാത്രം പത്ത് സെന്ററുകള്‍ ഉണ്ടായിരുന്നു.