അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ വാച്ചാസ് ഡ്രാഗണിനു കിരീടം
Tuesday, September 22, 2015 6:06 AM IST
മസ്ക്കറ്റ്: മുസന്നയില്‍ സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ കുട്ടനാട്ടിലെ പുളിങ്കുന്ന് സ്വദേശികള്‍ തുഴഞ്ഞ വള്ളം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹുസൈന്‍ ഫാദില്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ജനറല്‍ മാനേജര്‍ തോമസ് ജോര്‍ജ് വാച്ചാപറമ്പില്‍ ക്യാപ്റ്റനായുള്ള ഒഎജ ടീം തുഴഞ്ഞ വാച്ചാസ് ഡ്രാഗണ്‍ വള്ളമാണ് ഒന്നാം സ്ഥാനം കരസ്ഥാക്കിയത്. മത്സരിച്ച പുരുഷവിഭാഗത്തിലും ടഗ് ഓഫ് വാര്‍ ഇനത്തിലുമാണു വിജയികളായത്.

അബുദാബി, ഫിലിപ്പിന്‍സ്, സ്പെയിന്‍, യുകെ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണു മത്സരത്തില്‍ പങ്കെടുത്ത മറ്റു ടീമുകള്‍.

വേവ് മസ്ക്കറ്റ് കടല്‍തീരത്ത് 20 ദിവസങ്ങള്‍ പരിശീലനം നടത്തിയാണ് ടീം ഇത്തവണ മത്സരത്തില്‍ പങ്കെടുത്തത്. നവംബറില്‍ ദുബായിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ പങ്കെടുക്കാനും തീരുമാനിച്ചു.