വോയ്സ് കുവൈത്ത് വനിതാ വേദി ഓണാഘോഷം സെപ്റ്റംബര്‍ 25ന്
Tuesday, September 22, 2015 5:59 AM IST
കുവൈത്ത്: വോയിസ് കുവൈത്ത് വനിതാവേദി ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 25ന്(വെള്ളി) അബാസിയ ഒലിവ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ, സംസ്കാരിക പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 65965326.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍